ZIA ft. ARYA REMESH, APARNA MOHAN & BIJIN C BINU Lyrics
- Genre:New Age
- Year of Release:2023
Lyrics
അറിയാതെ കനവിൽ നീ
മനമാകെ വന്നുവോ?
അകലാതെ മിഴിയിൽ നീ
നിനവായി മാറുമോ?
ചിരിയാകെ നിറയാതെ
ഇനി നീ പോകയോ?
നിനവിൽ നീ മൊഴിയുന്നോ?
ഈ നേരം മതിയാവോളം
കനവിൽ നീ
കരളിൽ നീ
ഇനി ഓർമ പോലും നീ
മനസ്സിൽ നിന്നെയുമിതായി ഞാൻ വരാം ഇതാ... ഇനി
നിറയുന്നോരി മനം തരാം ഇതാ ഇനി
മിഴിയിൽ നീ നിറയുന്നോ?
ചിറകിൽ നീ ഉയരാവോളം...
മഴയിൽ നീ
മൊഴിയിൽ നീ
ഒരു കുഞ്ഞ് പൂവ് നീ
ഇനിയും നിൻ മുഖമിതാർദ്രമായ്
തൊടാം ഇതാ ഇനി
ഇരുളുന്നൊരീ വഴി
വരാം ഇതാ ഇനി
അറിയാതെ കനവിൽ നീ
മനമാകെ വന്നുവോ?