![Naam ft. Elizabeth Mathew & Antony Johnson](https://source.boomplaymusic.com/group10/M00/10/28/2be4a6f666064914a1263a69c782f1f0_464_464.jpg)
Naam ft. Elizabeth Mathew & Antony Johnson Lyrics
- Genre:Alternative
- Year of Release:2022
Lyrics
ചെറുവിരൽ താഴെ മെല്ലെ നിൻ തിരയിടും ചുരുൾമുടി
മിഴികളിൽ മോഹമൂറും കനലിതളുമായ് പെൺകിളി
ഇരവിലെൻ ജാലകങ്ങൾ നിൻ നിനവുകൾ തേടവേ
അകമോ പരിചിതം അരുളും വരികളിൽ
ഒഴുകുക മറയുക ആയ് ഞാൻ
സിരകളിൽ ദാഹമേകും ഹിമ ശലഭമോ യവ്വനം?
വിരലുകൾ മൗനമൂറും നിൻ നിറവുകൾ മോഹനം
ഇരവിലെൻ ജാലകങ്ങൾ നിൻ നിനവുകൾ പാടവേ
അകമോ പരിചിതം അരുളും വരികളിൽ
ഒഴുകുക മറയുക ആയ് ഞാൻ
അകലുന്നോരു യാമം എൻ പുലരിയിൽ തഴുകിവരാൻ
പിടയുന്നൊരു മോഹം നിൻ മറവികൾ അകമെഴുതാൻ